Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Up For Reconstruction

Ernakulam

പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു; ജ​നം ദുരിതത്തിൽ

ക​രു​മാ​ലൂ​ര്‍: പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് ക​രാ​റു​കാ​ര​ന്‍ സ്ഥ​ലം വി​ട്ടു. ക​രു​മാ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ലെ പാ​ണാ​ടാ​ണ് സം​ഭ​വം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി. ഇ​തോ​ടെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ദു​രി​ത​ത്തി​ലാ​യി.

ത​ട്ടാം​പ​ടി ക​പ്പേ​ള​പ​ടി ഭാ​ഗ​ത്തു നി​ന്നാ​രം​ഭി​ച്ചു പാ​ണാ​ട് അ​വ​സാ​നി​ക്കു​ന്ന ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച​ത്.
മു​ൻ മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 46 ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് ടൈ​ല്‍ വി​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. എ​ന്നാ​ല്‍ ഇ​തി​നാ​യി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ടാ​ര്‍ കു​ത്തി​പ്പൊ​ളി​ച്ചു. മെ​റ്റ​ല്‍ ചീ​ളി​ക​ള്‍ വി​ത​റി​പോ​യ ശേ​ഷം ക​രാ​റു​കാ​ര​ന്‍ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ദി​വ​സേ​ന ഒ​ട്ടേ​റെ​യാ​ളു​ക​ളാ​ണ് ആ​ലു​വ- പ​റ​വൂ​ര്‍ റോ​ഡി​ല്‍ നി​ന്നു പാ​ണാ​ട് ഭാ​ഗ​ത്തേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക സ​ഞ്ചാ​ര​മാ​ര്‍​ഗ​വും ഇ​താ​ണ്. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. ഓ​ട്ടോ​റി​ക്ഷ​പോ​ലും ഇ​തു​വ​ഴി വ​രാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ രോ​ഗി​ക​ളും ദു​രി​ത​ത്തി​ലാ​യി.

പ​ല​ത​വ​ണ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടും ക​രാ​റു​കാ​ര​ന്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​തേ ക​രാ​റു​കാ​ര​നെ​തി​രേ മു​ന്‍​പും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണു നീ​ണ്ടു പോ​കാ​ന്‍ കാ​ര​ണ​മെ​ന്നും നി​ര്‍​മാ​ണം ഉ​ട​നെ തു​ട​ങ്ങു​മെ​ന്നു ക​രാ​റു​കാ​ര​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ.​മു​ജീ​ബ് പ​റ​ഞ്ഞു.

Latest News

Corehub Up